മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം; 14കാരിയുടെ വിവാഹ നിശ്ചയം പൊലീസ് തടഞ്ഞു., വീട്ടുകാര്‍ക്ക് എതിരെ കേസ്.

|REPRESENTATIONAL IMAGE|

മലപ്പുറം: മലപ്പുറത്ത് പതിനാലുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; പെണ്‍കുട്ടിയുടെയും വരന്റെയും വീട്ടുകാര്‍ക്കെതിരെ കേസ്. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയവും നടത്തി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. മലപ്പുറം കാടാമ്പുഴയ്ക്കടുത്ത് മാറാക്കര മരവട്ടത്താണ് സംഭവം.

14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം ഇന്നലെയാണ് നടന്നത്. വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും നിശ്ചയം തടഞ്ഞ് കേസെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിരെയും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും എതിരെയും പൊലീസ് കേസെടുത്തു. ഇതിനു പുറമേ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 14 വയസുള്ള പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.

മുന്‍പും പലപ്പോഴും മലപ്പുറത്ത് ശൈവ വിവാഹത്തിന് പൊലീസ് കേസെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്. പരിസരവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പ്രായപൂര്‍ത്തിയായ യുവാവാണ് 14കാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ്അറിയിച്ചു.

Scroll to Top