
പാലക്കാട്: അച്ഛന്റെ സഹോദരന്‍ ഓടിച്ച സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട് ലക്കിടിയിലാണ് സംഭവം. തിരുവില്വാമല കണിയാര്‍കോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകള്‍ ആദിശ്രീ (3) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ലക്കിടി കുഞ്ചന്‍ സ്മാരക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. ശരണ്യയുടെ ചെറിയച്ഛന്‍ മോഹന്‍ദാസ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരുക്കേറ്റ മോഹന്‍ദാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



