
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ പുറത്ത്. ഗുരുതര വകുപ്പുകളാണ് എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറില്‍ ആരോപണമുണ്ട്.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വൈകിട്ട് 5.30 ഓടെയായിരുന്നു എഫ്ഐആര്‍ രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. സിസ്റ്റര്‍ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ ഉദ്ദേശിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു.



