ജയില്‍ചാടിയ ഗോവിന്ദചാമി നടന്നത് അധികൃതരുടെ മൂക്കിന്‍ തുമ്പിലൂടെ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്ത് ചാടിയ ഗോവിന്ദചാമി അധികൃതരുടെ കണ്‍മുന്നിലൂടെ കടന്നുപോയത് രണ്ടുവട്ടം. രാവിലെ ആറുമണിയോടെ ജയിലിന് മുന്നിലെ റോഡിലൂടെ രണ്ടുതവണ നടന്നുപോയിട്ടും ആരും തിരിച്ചറിഞ്ഞില്ല. വഴിയറിയാതെ മുന്നോട്ടു നടന്ന ഗോവിന്ദചാമി പിന്നീട് അതേവഴി തിരിച്ചുവന്ന് എതിര്‍ദിശയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് നടന്നുപോയി. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു…

പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച് മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാള്‍ സെല്ലിന് പുറത്തേക്കിറങ്ങിയത്.സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാള്‍ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു.ശേഷം വലിയ മതിലായ പുറം മതില്‍ ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും നാലമണി കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയില്‍ചാടാന്‍ ആരുടെയുീ സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി.

തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാള്‍ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തില്‍ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാര്‍ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആള്‍ക്കാര്‍ എത്തി. ഇതിനിടെ കെട്ടിടത്തില്‍ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Scroll to Top