
ഒഡീഷയിലെ മലയാളി വൈദികര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.സംഭവം രേഖാമൂലം കലക്ടറെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ആക്രമണത്തിനിരയായ സംഘവും.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഒഡിഷയില്‍ ആക്രമിക്കപ്പെട്ട വൈദികന്‍ സുരേഷ് ഗോപിയുടെ മണ്ഡലത്തില്‍ ആണെങ്കിലും ഒരു വാക്കുപോലും വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയുടേത് കപട മുഖമാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് സഭകളുടെ ആവശ്യം. സംഭവം വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും ഉന്നയിക്കാനാണ് പ്രതിപക്ഷ എംപിമാരുടെയും നീക്കം.



