
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെ സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നതായാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം പോലെയാണ്. കാപ്പാ – പോക്സോ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുകയാണ്. എഡിജിപി അജിത് കുമാറിനെ പോലെയുള്ളവര്‍ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുന്നു. ഇത് പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കുന്നതിന് സമമാണ്. മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായി.



