
കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ.എം.കെ.മുനീര്‍ ആശുപത്രിയില്‍ ചികിത്സയില്‍. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് എം.കെ മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതവുമുണ്ടാവുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.
വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.



