
കോഴിക്കോട്: ക്രൈസ്തവ വിഭാഗത്തെ രാജ്യവിരുദ്ധരായി ചിത്രീകരിച്ച് ആര്‍എസ്എസ് മുഖവാരികയായ കേസരിയില്‍ ലേഖനം. ക്രൈസ്തവര്‍ ഇവിടെ ക്രൈസ്തവ രാജ്യം സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണെന്നും കേസരിയില്‍ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് ബിജുവാണ് ലേഖനം എഴുതിയിട്ടുള്ളത്. മിഷണറിമാര്‍ മതം മാറ്റുന്നവരാണെന്നും അവര്‍ രാജ്യവിരുദ്ധരായി മാറുന്നുവെന്നും പറയുന്ന ലേഖനം സമൂഹത്തില്‍ അന്യതാബോധം സമ്മര്‍ദ്ദമായി ഉപയോഗപ്പെടുത്തി ദേശവിരുദ്ധവും വിഘടനവാദപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സായുധ കലാപത്തിന് മിഷണറിമാര്‍ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലക്കെടുത്തുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ലേഖനത്തില്‍ നിന്ന്.
‘മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ 2025 ലും തുട രുമ്പോള്‍ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്ര വര്ത്തിക്കുന്നവര് മതപരിവര്‍ത്തന ശക്തികള്‍ ഏതുപായം സ്വീകരിച്ചാലും അതിനെ ചെറുത്തു പരാജയപ്പെടുത്തണം. മതപരിവര്‍ത്തനം മതശക്തികളുടെ അവകാശമാണെങ്കില്‍ മതപരിവര്‍ത്തന പ്രതിരോധവും, പരിവര്‍ത്തനവും ഹിന്ദുക്കളുടെയും അവകാശവും കര്‍ത്തവ്യവുമാണ്. ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം, രാജ്യത്തെ മുഴുവന്‍ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യം.



