
ലഖ്‌നൗ: ടേക്ക് ഓഫിനു പിന്നാലെ പറന്നുയരാനാകാതിരുന്നിട്ടും വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു,. ലഖ്‌നൗ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. 151 യാത്രക്കാരുമായി ഡല്‍ഹിയിയിലേക്ക് പോയ വിമാനമാണ് പറന്നുയരാനാകാതിരുന്നത്. പലവട്ടം ശ്രമിച്ചിട്ടും പറന്നുയരാന്‍ സാധിക്കാതിരുന്നതിനാല്‍ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചാണ് വിമാനം നിര്‍ത്തിയത്. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും വിമാന ജീവനക്കാരുമുള്‍പ്പടെ ഉള്‍പ്പെടെ 151 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇന്‍ഡിഗോയുടെ 6E2111 എന്ന വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പറന്നുയരാന്‍ സാധിക്കാതിരുന്നത്. ലഖ്‌നൗ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാന്‍ കഴിഞ്ഞില്ല. റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഡല്‍ഹിയിലേക്കുള്ള മറ്റൊരു വിമാനത്തില്‍ തിരികെ കൊണ്ടുപോയി.
ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്നു കൊച്ചിയില്‍ തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റില്‍, കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടിയിരുന്നു. രണ്ടാമത്തെ ശ്രമത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.



