
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതിന് തടസമില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ കത്ത് കിട്ടിയിട്ടുണ്ടെന്നും രാഹുലിന് പ്രത്യേക ബ്ലോക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ബ്ലോക്ക് എന്ന കാര്യത്തില്‍ തീരുമാനമെടുത്തതായും പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും സ്പീക്കര്‍ വിശദീകരിച്ചു. സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ചകളിലും രാഹുലിന് അവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനം തിങ്കളാഴ് ആരംഭിക്കുകയാണ്. 19 വരെയാണ് ആദ്യ സെഷന്‍. രണ്ടാം സെഷന്‍ 29, 30 തിയ്യതികളിലും മൂന്നാം സെഷന്‍ ഒക്ടോബര്‍ 6 മുതല്‍ 10 വരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ ദിവസം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും. ബാക്കി 11 ദിവസങ്ങളില്‍ 9 ദിവസങ്ങള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗിക കാര്യങ്ങള്‍ക്കുമായി പരിഗണിക്കും.
നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക സമ്മേളനം നാല് ബില്ലുകളാണ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. മറ്റേതെങ്കിലും ബില്‍ പരിഗണനയ്ക്ക് എടുക്കുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങളെ ആരും ന്യായീകരിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഒരു അക്രമം ഉണ്ടായാല്‍ പൊലീസ് അവിടെ ആക്ട് ചെയ്യും. പൊലീസ് ആണ് അക്രമം നടത്തുന്നതെങ്കില്‍ അവിടെയും ആക്ട് ചെയ്യും. പൊലീസ് മര്‍ദ്ദനമേറ്റ ചികിത്സ താനും ഇപ്പോഴും നടത്തുന്നുണ്ട്. ആരും പൊലീസ് അക്രമത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



