
തിരുവനന്തപുരം: ഈവര്‍ഷത്തെ പ്രേംനസീര്‍ മാധ്യമപുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രേംനസീര്‍ സുഹൃത് സമിതി-അരീക്കല്‍ ആയൂര്‍വേദ ആശുപത്രി 7-ാമത് പുരസ്കാരങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളിലാണ് പുരസ്കാരം. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. എന്‍ട്രികള്‍ ഒക്ടോബര്‍ 10നകം ഇ-മെയിലായി അയക്കണം. ഇ-മെയില്‍ premnazeersuhruthsamithi@gmail.com
അച്ചടി മാധ്യമത്തില്‍ ന്യൂസ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, അന്വേഷണാത്മക റിപ്പോര്‍ട്ടര്‍, നിയമസഭാ അവലോകനം, ക്രൈം, സ്പെഷ്യല്‍ സ്റ്റോറി, ഫീച്ചര്‍, ആനുകാലിക വാര്‍ത്ത, പ്രാദേശികം, അന്വേഷണാത്മക ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍, പ്രാദേശിക ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്.
ദൃശ്യമാധ്യമ വിഭാഗത്തില്‍ ന്യൂസ് ചാനല്‍, പ്രൈം റൗണ്ടപ്പ് ന്യൂസ് അവതാരകന്, സാമൂഹ്യ പ്രതിബദ്ധതാ റിപ്പോര്‍ട്ടര്‍, അന്വേഷണാത്മക റിപ്പോര്‍ട്ടര്‍, വീഡിയോ എഡിറ്റര്‍, ന്യൂസ് കാമറമാന്‍, ആനുകാലിക ന്യൂസ് റിപ്പോര്‍ട്ടര്‍, ക്രൈം റിപ്പോര്‍ട്ടര്‍, പ്രാദേശിക വാര്‍ത്താധിഷ്ഠിത കാമറമാന്‍, സാമൂഹിക വിശകലന റിപ്പോര്‍ട്ടര്‍, വാര്‍ത്താ അവതാരക, സ്റ്റോറി എഡിറ്റര്‍, ഓണ്‍ലൈന്‍ ചാനല്‍ അവതാരകന്, പ്രോഗ്രാം അവതാരകന്, മികച്ച പ്രാദേശിക ചാനല്‍ എന്നീ കാറ്റഗറികളിലാണ് പുരസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പറില്‍ ബന്ധപ്പെടുക.



