
പാലക്കാട്: ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഘര്‍ഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണമെന്നും അത് നേരിടാന്‍ ഉള്ള തന്റെടം വേണമെന്നുമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പി. കരുണാകരന്‍, എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എം.പിമാര്‍ക്ക് മര്‍ദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പൊലീസ് ഇടതുപക്ഷ പ്രവര്‍ത്തകരെ തല്ലിയതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.



