എടപ്പാളില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു; കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്ക്., ഒരു കുട്ടിയുടെ പരുക്ക് ഗുരുതരം

എടപ്പാള്‍ കണ്ടനകത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു; കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്കേറ്റു., കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ തൃശ്ശൂരിലേക്ക് മാറ്റി.

എടപ്പാള്‍ കണ്ടനകത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാള്‍ ദാറുല്‍ ഹിദായ സ്‌കൂളിന്റെ ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിക്കുകയും കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കണ്ടനകം സ്വദേശി വിജയന്‍ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ടനകത്തെ സസ്യഭോജനശാല എന്ന ചായക്കടയാണ് ബസ്സ് ഇടിച്ചു തകര്‍ത്തത്. കടയുടെ മുന്‍വശത്ത് ഇരിക്കുകയായിരുന്ന മൂന്നു പേര്‍ക്കും റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സമീപത്തെ മറ്റു സ്‌കൂളുകളിലെയും ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റി.

ഇടിച്ച ശേഷം കടയ്ക്കു മുന്നിലുണ്ടായിരുന്ന സ്ലാബിനുള്ളില്‍ കുടുങ്ങിയ ബസ്സ് ഏറെ നേരം പരിശ്രമിച്ച ശേഷമാണ് ബസ്സ് ഉയര്‍ത്തി പരുക്കേറ്റ ഒരാളെ പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സ് അടക്കം എത്തിയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ ബസ്സ് മാറ്റി ആളെ പുറത്തെടുത്തത്. ഇത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. സ്‌കൂള്‍ ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു. കടയും സ്‌കൂള്‍ ബസ്സും ഏറെക്കുറെ തകര്‍ന്നിട്ടുണ്ട്.

 

 

Scroll to Top