
തൃശ്ശൂര്‍: മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുധാകരനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് സുധാകരനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരില്‍ എത്തിയത്.
ഇപ്പോള്‍ കാഷ്വല്റ്റിയിലുള്ള അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സകള്‍ തീരുമാനിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



