പിഎം ശ്രീ; ചര്‍ച്ചയില്ലാതെ ഒപ്പിട്ടതില്‍ വീഴ്ച പറ്റി; വീഴ്ച സമ്മതിച്ച് സിപിഐഎം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ഒപ്പിട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഐഎം. ചര്‍ച്ച കൂടാതെ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചത് വീഴ്ചയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിസഭ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ചര്‍ച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തില്‍ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉള്‍പ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം കൈവരിക്കുമെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll to Top