
കണ്ണൂര്‍: കര്‍ണാടകത്തില്‍ ഇന്നലെ വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശികളാണ് മരിച്ചത്. ചിക്മംഗളൂരുവില്‍ കാര്‍ സ്കൂട്ടറിലിടിച്ചാണ് അപകടം. കണ്ണൂര്‍ അഞ്ചരക്കണ്ടി വെണ്മണല് കുന്നുമ്മല്‍ ജബ്ബാറിന്റെ മകന് സഹീര്‍ (21), അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകന് അനസ് (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ചിക്മംഗളൂരിനടുത്ത് കടൂരില്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും സഹീര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. രണ്ട് സ്കൂട്ടറുകളില്‍ നാലു പേര് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് വിനോദ യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവില്‍ പോയ ശേഷം ചിക്മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.



