
തിരുവനന്തപുരം: തലസ്ഥാനത്തെയും കൊച്ചി നഗരത്തിന്റെയും കമ്മീഷണര്‍മാരെ മാറ്റി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി കെ.കാര്‍ത്തികിനെയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി എസ്.ഹരിശങ്കറിനെയും നിയമിച്ചു. തൃശ്ശൂര്‍ റേഞ്ച് ഐജിക്കും മാറ്റമുണ്ട്. ആര്.ബി അരുള്‍ ആണ് പുതിയ ഐജി. ജെ.ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഐജിയായും തിരുവനന്തപുരം സിറ്റി കമ്മീഷണറായിരുന്ന തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായും നിയമിച്ചു.
ഡിഐജി മാരായ പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആര് നിശാന്തിനി, എസ് സതീഷ് ബിനോ എന്നിവര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്ന് സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജി ആയി നിയമിച്ചു. ശ്യാം സുന്ദറിനെ ഇന്റലിജന്‍സ് ഐജി ആയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.



