ISRO ചാരക്കേസ് കെട്ടിചമച്ചത്; CBI കുറ്റപത്രം

 

ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വിജയന്‍ ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ പറയുന്നു.

ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേ ദിവസം മുതല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. ചാരക്കേസ് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയത് എസ് വിജയനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

നമ്പി നാരായണന്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനം ഏറ്റെന്ന ഡോക്ടറുടെ മൊഴി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നമ്പി നാരായണന്‍ കസ്റ്റഡിയില്‍ മൃതപ്രായനായെന്നും ഇനിയും മര്‍ദിച്ചാല്‍ മരിച്ചു പോകുമെന്ന് താന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയെന്നും ഡോ സുകുമാരന്റെ മൊഴി. അവശനായ നമ്പിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത് ജോഷ്വ എന്ന് റിട്ട എസ്പി ബേബി ചാള്‍സിന്റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. എച്ച് എല്ലിന്റെ ഗസ്റ്റ്ഹൗസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ നമ്പിയെ ഐബിയും ചോദ്യം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

 

 

Scroll to Top