സാമുവൽ മത്തായിക്ക് പ്രവാസി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം

ചലച്ചിത്രനിര്‍മ്മാതാവും അമേരിക്കയിലെ ഫോമ സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായസ സാമുവല്‍ മത്തായിക്ക് പ്രവാസി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം. പ്രവാസികള്‍ക്കിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഗണിച്ചാണ് പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രേം നസീര്‍ പ്രവാസി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരത്തിനായി സാമുവല്‍ മത്തായിയെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് അവസാന വാരത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന നിത്യഹരിതം 98 ചടങ്ങില്‍ വെച്ച് പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.

 

Scroll to Top