പ്രേം നസീര്‍ സുഹൃത് സമിതി – അരീക്കല്‍ ആയൂര്‍വേദാശുപത്രി ഒരുക്കുന്ന ആറാമത് പ്രേംനസീര്‍ സംസ്ഥാന പത്ര-ദൃശ്യമാധ്യമ പുരസ്‌ക്കാരങ്ങള്‍ ഒക്ടോബര്‍ 23 ന് വിതരണം ചെയ്യും. തൈക്കാട് ഭാരത് ഭവന്‍ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ .എന്‍. ഷംസീര്‍ അവാര്‍ഡുകള്‍ വിതരമം ചെയ്യുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ജൂറി ചെയര്‍മാന്‍ എസ്. ആര്‍. ശക്തി ധരന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂര്‍, ഉദയ് സമുദ്ര ചെയര്‍മാന്‍ രാജശേഖരന്‍ നായര്‍, നിംസ് മെഡിസിറ്റി എം.ഡി. ഫൈസല്‍ ഖാന്‍, ഡോ: സ്മിത്ത്കുമാര്‍, കലാപ്രേമി ബഷീര്‍, ജൂറി മെമ്പര്‍ മായാ ശ്രീകുമാര്‍, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്‍, തിരു:ഫ്‌ലവേഴ്‌സ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ. ജയ, റഹിം പനവൂര്‍ എന്നിവര്‍ സംബന്ധിക്കും.