കിക്ക്‌ ബോക്സിങ് : അന്നമോൾ പ്രിൻസിന് രാജ്യാന്തര മത്സരത്തിൽ വെങ്കല മെഡൽ

ഇടുക്കി : സീനിയേഴ്‌സ് ആന്‍ഡ് മാസ്റ്റേഴ്‌സ് കിക്ക് ബോക്‌സിങ് രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കി ഇടുക്കി കുട്ടിക്കാനം സ്വദേശി അന്നമോള്‍ പ്രിന്‍സ്.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക് ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ (വാകോ) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 70 കിലോഗ്രാം വിഭാഗത്തിലാണ് വെങ്കല മെഡല്‍ നേടിയത്.

ദേശീയ തലത്തില്‍ കേരളത്തിന് വേണ്ടി മത്സരിച്ച അന്നമോള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് രാജ്യാന്തര മത്സരത്തില്‍ യോഗ്യത നേടിയത്. അന്നമോള്‍ 3 വര്‍ഷമായി കിക്ക് ബോക്‌സിങ് പരിശീലനം നേടുന്നു. തുരുത്തിപള്ളിയില്‍ പ്രിന്‍സ് ജോസഫിന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരങ്ങള്‍: അഭിഷേക്, അനൂപ്.

 

Scroll to Top