താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരോടാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്. കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോടാണ് പറഞ്ഞത്. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു കൂട്ടക്കൊലയെ കുറിച്ച് അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് വിവരിച്ചത്. . തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും.അനുജനും കാമുകിയുമായിരുന്നു.അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങള്‍ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാന്‍ പറഞ്ഞു. എന്നാല്‍ താനും മരിക്കുമെന്ന് അഫാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്….കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയ അഫാന്‍ എട്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതോടെയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സ്‌പെഷല്‍ സബ് ജയിലിന് പകരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്.
കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഷെമിയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും തല ചുമരില്‍ ഇടിച്ച് രക്തം വാര്‍ന്ന് ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ അഫാന്‍ ഒരുങ്ങിയത്. പെട്ടെന്ന് മരണം ഉറപ്പുവരുത്താന്‍ ആകുമെന്ന തോന്നലിലാണ് ചുറ്റികയെന്ന ആയുധത്തിലേക്ക് പ്രതി എത്തിയത് എന്നുള്ള നിഗമനത്തിലാണ് പൊലീസ് . വെഞ്ഞാറമൂടിനടുത്തുള്ള ഒരു കടയില്‍ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ബാക്കി 4 പേരെയും പ്രതി കൊലപ്പെടുത്തിയത് ഈ ചുറ്റിക ഉപയോഗിച്ചായിരുന്നു. ഒറ്റയടിക്ക് തന്നെ ജീവന്‍ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
അഫാനും അമ്മയ്ക്കും ഏതാണ്ട് 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവര്‍ക്കു പണം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആര്‍ഭാട ജീവിതമാകാം കടത്തിനു കാരണമെന്നാണു കരുതുന്നത്. അഫാന്റെ പിതാവ് റഹിം സൗദിയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്നയാളാണ്. കോവിഡ് കഴിഞ്ഞ് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിലാണ് ജീവിതം തുടര്‍ന്നത്. ഇതിനായി പലരില്‍നിന്നും പണം കടംവാങ്ങിയിരുന്നു.
പിന്നീട് അമ്മയും മകനും ഒരുമിച്ച് ബന്ധുക്കളെ ചേര്‍ത്ത് ചിട്ടി നടത്തിയിരുന്നു. എന്നാല്‍ ചിട്ടി ലഭിച്ച ബന്ധുക്കള്‍ക്കു പണം നല്‍കാന്‍ കഴിയാതെ വന്നതോടെ പ്രശ്നം വഷളായി. ബന്ധുക്കള്‍ നിരന്തരം പണം ആവശ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അഫാന്‍ പറയുന്നത്. ഇതു സഹിക്കാന്‍ കഴിയാതെ ഒടുവില്‍ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും അഫാന്‍ പറയുന്നു. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാര്‍ക്ക് നല്‍കേണ്ട വിധത്തില്‍ കടക്കെണിയിലായിരുന്നു അഫാനെന്നാണ് കണ്ടെത്തല്‍.
പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്പകളില്‍ ഏറെയും. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വര്‍ണം പണയം വച്ചതില്‍ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ച ശേഷമാണ് അഫാന്‍ പലര്‍ക്കും ഗൂഗിള്‍ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതില്‍ മാണിക്കല്‍ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കലക്ഷന്‍ ഏജന്റും ഉള്‍പ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ മൊഴിയും പിതാവ് അബ്ദുല്‍ റഹിം നല്‍കിയ വിവരങ്ങളും തമ്മിലെ പൊരുത്തക്കേടു നീക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
അഫാന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിള്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്. കസ്റ്റഡിയില്‍ വാങ്ങിയശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവില്‍ തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പ്രതിയുള്ളത്.
അഫാനെ ഉടന്‍ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നാണു സൂചന. ഇന്ന് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജയിലില്‍ അഫാന്റെ മാനസികാരോഗ്യ നില നിരീക്ഷിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. അഫാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി സംബന്ധിച്ചും എന്താണ് കടത്തിനു കാരണമെന്നും വ്യക്തമാകുകയുള്ളു.