ഛത്തീസ്ഗഢില്‍ സുരക്ഷാ സേന രണ്ട് നക്‌സലുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മന്‍പുര്‍-മോഹ്‌ല-അംബഗഡ് ചൗക്കി ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംഘം മദന്‍വാഡ മേഖലയിലെ വനത്തിലാണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്. വെടിവെപ്പ് അവസാനിച്ചതിന് ശേഷം, സംഭവസ്ഥലത്തുനിന്ന് രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Scroll to Top