കരിങ്കൊടി വീശിയ യുവമോര്‍ച്ചക്കാര്‍ക്ക് മിഠായി നല്‍കി രാഹുല്‍; ഇതൊക്കെയാണ് ‘മധുര’ പ്രതികാരം., വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

പട്‌ന: തനിക്കെതിരെ കരിങ്കൊടി വീശി പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. എന്നാല്‍, വാഹനം നിര്‍ത്തി കരിങ്കൊടി സമരക്കാര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം.

http://<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw”>#WATCH</a> | Arrah, Bihar: Lok Sabha LoP and Congress MP Rahul Gandhi offered candies to BJYM workers who showed him black flags and confronted him over the alleged derogatory remarks made against the Prime Minister and his late mother at a Mahagathbandhan event in Darbhanga. <a href=”https://t.co/dkFXz8WJeB”>pic.twitter.com/dkFXz8WJeB</a></p>&mdash; ANI (@ANI) <a href=”https://twitter.com/ANI/status/1961712807113535498?ref_src=twsrc%5Etfw”>August 30, 2025</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ചിലര്‍ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം. പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷയെ ഭാരതീയ ജനതാ പാര്‍ട്ടി ശക്തമായി അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, വോട്ടര്‍ പട്ടിക പുതുക്കല്‍ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് ആരായില്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെ, രാഹുല്‍ വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് വോട്ട് മോഷണത്തില്‍ ഏര്‍പ്പെടുകയാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകള്‍ മോഷ്ടിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിജയിച്ചു. എന്നാല്‍ ബിഹാറില്‍ ഒരു വോട്ട് പോലും മോഷ്ടിക്കാന്‍ ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

Scroll to Top