
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി മരുന്ന് കിട്ടാത്തതിനാല്‍ സ്വയം മുറിവേല്‍പിച്ച് തടവുകാരന്റെ പരാക്രമം. പത്താം ബ്ലോക്കിലെ കാപ്പ തടവുകാരനായ ജിതിന്‍ ആണ് ഇന്നലെ സ്വയം പരുക്കേല്‍പ്പിച്ചത്. ലഹരിമരുന്ന് കിട്ടാത്തതിനെത്തുടര്‍ന്ന് തല സെല്ലിന്റെ കമ്പിയില്‍ ഇടിച്ചും കൈ മുറിച്ചുമാണ് അക്രമം കാണിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചശേഷം പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുെട ജയില്‍ ചാട്ടത്തിന ശേഷം ജയിലില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ജയിലില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു. മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നല്‍കുന്നതിനിടെ യുവാവും പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് തടവുകാരന്‍ ജയിലില്‍ പരാക്രമം നടത്തിയത്.



