
കോട്ടയം: കോട്ടയത്ത് നവജാത ശിശുവിനെ വില്ക്കാന് അച്ഛന്റെ ശ്രമം. അസം സ്വദേശിയായ പിതാവാണ് മുന്‍കൂറായി പണം വാങ്ങി രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെ വില്ക്കാന് ശ്രമിച്ചത്. കോട്ടയം കുമ്മനത്താണ് സംഭവം. ഒരു കടയില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി.
രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക്. രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് വില്ക്കാന് ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കാണ് വില്പന നടത്താന്‍ ശ്രമിച്ചത്. ഇടനിലക്കാരനും ഇതര സംസ്ഥാന തൊഴിലാളിയാണ്. 50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു തീരുമാനം. 1,000 രൂപ മുന്‍കൂറായി വാങ്ങി. ഇതിനെ എതിര്‍ത്ത കുട്ടിയുടെ അമ്മ ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചു. അവര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിനുശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.



