
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പര്‍ ഗേറ്റിനടുത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് 6.55ന് കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചത്. പിന്നാലെ തുടര്‍ സ്ഫോനമായി എട്ട് കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
#WATCH | Delhi: National Security Guard (NSG) team arrives at the spot after the blast near Gate no 1 of the Red Fort Metro station in Delhi. pic.twitter.com/NaYvTwnj5l
— ANI (@ANI) November 10, 2025
” rel=”noopener” target=”_blank”>
വേഗം കുറച്ചെത്തിയ കാര്‍ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപമുണ്ടായിരുന്ന എട്ട് കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. മരിച്ചവരില്‍ കാല്‍നടയാത്രക്കാരും ഉള്‍പ്പെടുന്നതായി അമിത് ഷാ അറിയിച്ചു.
#WATCH | Delhi blast: When asked if it was a terrorist attack, Union Home Minister Amit Shah says, “We are keeping all angles open and investigating from all angles. It is very difficult to say what caused the incident. Until the samples recovered from the blast site are analysed… pic.twitter.com/ZN0MkO8TPm
— ANI (@ANI) November 10, 2025
” rel=”noopener” target=”_blank”>
ഹരിയാന റജിസ്ട്രേഷനില്‍ HR 26 E 7674 എന്ന നമ്പറിലുള്ള വാഹനമെന്ന് രേഖകള്‍ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. മുഹമ്മദ് സല്മാന് എന്നയാളുടെ പേരിലാണ് വാഹനം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നദീം എന്നയാളാണ് നിലവിലെ ഉടമ. സല്‍മാനെ കസ്റ്റഡിയിലെടുത്ത് പൊലീസും അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്തു വരുകയാണ്. പരുക്കേറ്റവരെ ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അമിത് ഷാ സ്ഫോടന സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇപ്പോള്‍ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
Condolences to those who have lost their loved ones in the blast in Delhi earlier this evening. May the injured recover at the earliest. Those affected are being assisted by authorities. Reviewed the situation with Home Minister Amit Shah Ji and other officials.@AmitShah
— Narendra Modi (@narendramodi) November 10, 2025
” rel=”noopener” target=”_blank”>
ഹരിയാനയില്‍നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിന് മണിക്കൂറുകള്‍ക്കു പിന്നാലെയാണ് സ്ഫോടനം., ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളില്‍നിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കളാണ് ജമ്മുകശ്മീര്‍ പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ 350 കിലോ അമോണിയം നെട്രേറ്റും ഉള്‍പ്പെടുന്നു. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് അമോണിയം നെട്രേറ്റ്. ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു പൊലീസ് റെയ്ഡ് നടത്തിയത്. മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍നിന്നാണ് 12 സ്യൂട്ട് കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീല്‍ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.
दिल्ली में लाल किला के पास हुए कार विस्फोट की दुःखद सूचना मिली। देश की राजधानी में ऐसे विस्फोट चिंताजनक और पीड़ादायक है। इस दर्दनाक हादसे में जिन परिवारों ने अपने निर्दोष प्रियजनों को खोया है, उनके प्रति गहरी संवेदनाएं व्यक्त करता हूँ तथा सभी घायलों के शीघ्र अति शीघ्र स्वस्थ होने… pic.twitter.com/U3ixGKC4OE
— Tejashwi Yadav (@yadavtejashwi) November 10, 2025
” rel=”noopener” target=”_blank”>



