ജി.സുധാകരന് കുളിമുറിയില്‍ വീണ് പരുക്ക്; കാലിനു പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ അത്യാവശ്യമെന്ന് ഡോക്ടര്‍മാര്‍

ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന് വീട്ടിലെ കുളിമുറിയില്‍ വീണ് പരുക്കേറ്റു. കാലിനാണ് പരുക്കേറ്റിട്ടുള്ളത്. കാലിന് പൊട്ടലുള്ളതിനെ തുടര്‍ന്ന് സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്നു രാവിലെയാണ് സംഭവം.

ആദ്യം സാഗര ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ടു മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ജി.സുധാകരന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

Scroll to Top