പ്രേംനസീർ ഷോർട്ട് ഫിലിം പുരസ്ക്കാരം: എൻട്രികൾ ക്ഷണിക്കുന്നു

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ പേരില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്ക് ആല്‍ബം എന്നീ വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളില്‍ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കാം. വര്‍ഷങ്ങളായി സിനിമാ, മാധ്യമ മേഖലകളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പ്രേംനസീര്‍ സുഹൃത് സമിതി ഇതാദ്യമായാണ് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക്ക് ആല്‍ബം വിഭാഗങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ ഒരുങ്ങുന്നത്. premnazeersuhruthsamithi@gmail.com എന്ന മെയിലില്‍ എന്‍ട്രികള്‍ അയക്കാമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു. അവസാന തീയതി. നവംബര്‍ 20 കൂടുതല്‍ വിവരങ്ങള്‍ക്ക് 9633452120 നമ്പരില്‍ ബന്ധപ്പെടുക.

 

Scroll to Top