ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. സൗരോര്‍ജ്ജകരാറുകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2100 കോടി രൂപയിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. 2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറുകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു
അദാനിക്കും ഗ്രൂപ്പിലെ ഉന്നതര്‍ക്കുമെതിരെ കേസെടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള മിക്ക കമ്പനികളുടേയും ഓഹരികള്‍ തകര്‍ന്നടിഞ്ഞു