ഭൂമിക്കടിയിലെ തെളിവുകൾ തേടി, സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന; മൂന്നിടത്ത് സിഗ്നലുകൾ

ദുരൂഹ സാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ വീട്ടിൽ റഡാർ ഉപയോഗിച്ച് പരിശോധന. ഭൂമിക്കടിയിൽ എന്തെങ്കിലും തെളിവുകളോ മനുഷ്യാവശിഷ്ടങ്ങളോ ഉണ്ടോയെന്നു മനസ്സിലാക്കാനാണ് ഗ്രൗണ്ട് പെനസ്ട്രേറ്റിക് റഡാർ ഉപയോഗിച്ച് പരിശോധന. തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 2.3 മീറ്റർ ആഴത്തിലാണ് കുഴിയെടുത്തത്. അടയാളപ്പെടുത്തിയ മൂന്നു സ്ഥലങ്ങളിലാണ് പരിശോധന.

അതേസമയം പ്രതി സെ​ബാ​സ്റ്റ്യ​ൻ ക്രൈം​ബ്രാ​ഞ്ചിനെ വെള്ളം കുടിപ്പിക്കുകയാണ്. ​ ചോ​ദ്യം​ചെ​യ്യ​ലി​ൽ ഒ​രു കൂ​സ​ലു​മി​ല്ലാ​തെയാണ് ഇയാൾ ഇപ്പോഴും തുടരുന്നത്. പല ചോദ്യത്തിനും പുച്ഛം നിറഞ്ഞ ചിരിയും മൗനവുമാണ് മറുപടി. വേറെ വഴിയില്ലാതെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്യാനും തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാനുമാണ് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് നീങ്ങുന്നത്.

സെ​ബാ​സ്റ്റ്യ​ന്‍റെ ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളും ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക​യ​ച്ച് കഴിഞ്ഞു. അ​തി​നി​ടെ കാ​ണാ​താ​യ മു​ഴു​വ​ൻ സ്ത്രീ​ക​ളു​ടെ​യും കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ന്ദു പ​ത്മ​നാ​ഭ​ൻ തി​രോ​ധാ​ന​ക്കേ​സി​ലെ കർമ്മ സമിതി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തും അയച്ചിട്ടുണ്ട്. നാ​ല്​ സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി സെ​ബാ​സ്റ്റ്യ​ന്​ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഇപ്പോൾ​ സം​ശ​യിക്കുന്നത്. ജൈ​ന​മ്മ​ക്കൊ​പ്പം ചേ​ര്‍ത്ത​ല​യി​ല്‍നി​ന്ന് കാ​ണാ​താ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍, സി​ന്ധു, ഐ​ഷ എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ക്കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​വും സെ​ബാ​സ്റ്റ്യ​ന്റെ വീ​ടും പു​ര​യി​ട​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ സഹകരണ ബാങ്കുകളിലെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചിരുന്നു. ഈ പണം എവിടെ നിന്നും വന്നു, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് എന്ന കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യൻ വിൽപന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈയിൽ ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. 2024ൽ കാണാാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയതും കണ്ടെത്തി. കാണാതായ സ്ത്രീകളെക്കുറിച്ചുള്ള തുമ്പു കിട്ടാനാണ് ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. തന്റെ കൈയിൽ 150 പവൻ സ്വർണമുണ്ടെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞിരുന്നതായും അയൽവാസികൾ പറയുന്നുണ്ട്.

സെബാസ്റ്റ്യൻ സാമ്പത്തിക സഹായം ചെയ്തിരുന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്. ജെയ്നമ്മയുടെ കാണാതായതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എൽ പുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇയാൾ 2024 മേയ് 11നു കണിച്ചുകുളങ്ങരയിൽ യുവ വ്യവസായിയെ കാർ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ്.ദേശീയ പാത നിർമാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാർ തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു ഭീഷണിക്കു കാരണം. ഇതിൽ ഒരു കരാറുകാരന് എസ്എൽ പുരം സ്വദേശി 45 ലക്ഷം രൂപ നൽകിയിരുന്നു. ഇതിന്റെ സ്രോതസ്സും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

65 വയസുള്ള സെബാസ്റ്റ്യന്റെ ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളിൽ താമസവും പതിവാക്കിയ സെബാസ്റ്റ്യൻ ദിവസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്തിയിരുന്നത്. വനം പോലെ കാടുകയറിയ വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലവും വീടും ദുരൂഹതകൾ നിറഞ്ഞതാണ്. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു.

ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യൻ കൊലപ്പെടുത്തി എന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്. ഇവരെ ഒരു തെളിവു പോലും ബാക്കിവെക്കാതെ അതിവിദഗ്ധമായി കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതൽ സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നുള്ള സംശയമുള്ളത് കൊണ്ട് പല കേസുകളും റീഓപ്പൺ ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.

2024ൽ കാണാതായ ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയ്ക്കായുള്ള അന്വേഷണമാണ് സെബാസ്റ്റ്യനിൽ എത്തിയത്. സെബാസ്റ്റ്യനും ജെയ്നമ്മയും തമ്മിലുള്ള ഫോൺ കോൾ രേഖകൾ ലഭിച്ച ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. അതല്ലാതെയും 23 വർഷങ്ങൾക്ക്മുൻപ് കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാൾ സംശയത്തിലായിരുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയപ്പോഴാണ് ജയ്നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷണസംഘം ചികഞ്ഞുതുടങ്ങിയത്.

ഇതിനിടെ സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായിരുന്ന ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തിലും ദുരൂഹത കണ്ടെത്തി. 2006ൽ കാണാതായ ബിന്ദുപത്മനാഭന്റെ കേസിൽ അന്വേഷണം നിലച്ചത് സെബാസ്റ്റ്യന്റെ കൂട്ടുകാരനായ ഈ ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തോടെയാണ്. 2018 ജൂൺ 27ന് മനോജ് ഉൾപ്പടെ നാലുപേരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഈ മരണത്തിലും സെബാസ്റ്റ്യന്റെ പങ്ക് പരിശോധിക്കുന്നുണ്ട്.

കുടുംബവുമായി അധികം അടുപ്പം പുലർത്താത്ത സമ്പന്നരായ സ്ത്രീകളെ വശീകരിച്ച് ചൂഷണംചെയ്യുന്നതാണ് ഇയാളുടെ രീതി. ബിന്ദുവിന്റെ പക്കൽ നിന്നു വൻ തുക തട്ടിയ ഇയാൾ ഐഷയെ ആണ് പിന്നീട് ടാർ​ഗറ്റ് ചെയ്തത്. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് ഇയാളുടെ വിശ്വസ്തയായിരുന്ന ചേർത്തല സ്വദേശി റോസമ്മയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന റോസമ്മയുടെ വീട്ടിൽ 2018 മേയ് വരെ നിത്യസന്ദർശകനായിരുന്നു സെബാസ്റ്റ്യൻ. എന്നാൽ തന്നെയും സെബാസ്റ്റ്യൻ കുരുക്കാൻ ശ്രമിച്ചുവെന്നാണ് റോസമ്മ പറയുന്നത്. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയെന്നും ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നുമാണ് റോസമ്മ പറയുന്നത്. സെബാസ്റ്റ്യനോടൊപ്പം റോസമ്മയും നിരീക്ഷണത്തിലാണ്.

സെബാസ്റ്റ്യൻ കുടുങ്ങിയതോടെയാണ് ചേര്‍ത്തലയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പ് കാണാതായ സിന്ധുവിന്റെ കേസ് റീഓപ്പൺ ചെയ്ത്. 2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തലയില്‍ നിന്ന് സിന്ധുവിനെ കാണാതായത്. തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് 2023ല്‍ അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയത്. എന്നാല്‍ പിന്നീട് സിന്ധു തിരിച്ചുവന്നില്ല. മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങള്‍ സിന്ധു തിരോധാന കേസിലും ഉണ്ടെന്നാണ് പോലീസിന്റെ പറയുന്നത്.

നാട്ടുകാരുടെ മുന്നിൽ മാന്യനായിരുന്ന നല്ലവനായ അമ്മാവനെന്ന സെബാസ്റ്റ്യന്റെ മുഖം മൂടി പെട്ടെന്നൊരു ദിവസം അഴിഞ്ഞു വീണതല്ല. 2017-ല്‍ ബിന്ദു പത്മനാഭനെ കാണാനില്ലാതായപ്പോൾ തന്നെ സെബാസ്റ്റ്യൻ സംശയനിഴലിലായിരുന്നു. ഇയാൾക്ക് വർഷങ്ങൾക്കു മുൻപേ പോലീസ് സഹായം ലഭിച്ചിരുന്നുവെന്ന് വ്യാപകമായ പരാതികൾ ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ബിന്ദുപത്മനാഭൻ കേസിൽ പിടിയിലായ സെബാസ്റ്റ്യനെ നിഷ്‌കളങ്കനാക്കിയായിരുന്നു പോലീസ് നടപടികൾ. ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷണത്തിൽ അടിമുടി അട്ടിമറി നടന്നെന്നാണു പരാതി. ചേർത്തല സ്വദേശി ഐഷയെ കാണാതായ കാണാതായതിലും സെബാസ്റ്റ്യന്റെ ഉറ്റ സുഹൃത്തായിരുന്ന മനോജിന്റെ മരണത്തിലും പോലീസ് ​ഗൗരവമായ നടപടികളെടുത്തില്ലെന്നും പരാതിയുണ്ട്.

ഈ കേസുകൾ സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കർമസമിതി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്. ഇതിനു പിന്നിൽ അന്വേഷണത്തിനു ചുക്കാൻ പിടിച്ചിരുന്നവരും ജില്ലയിലെ ഉന്നത പോലീസ് അധികാരികളുമായിരുന്നെന്നാണ് കർമസമിതിയുടെ ആരോപണം. കർമസമിതി നൽകിയ പരാതികൾ ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.2018-19 കാലത്ത് ബിന്ദുപത്മനാഭൻ കേസിനൊപ്പം ഐഷാ തിരോധാനവും അന്വേഷിച്ചിരുന്നെങ്കിൽ സെബാസ്റ്റ്യൻ കുടുങ്ങുമായിരുന്നെന്നും ജെയ്‌നമ്മ സംഭവം ഉണ്ടാകില്ലായിരുന്നെന്നുമാണ് വിമർശനം. കേസുകളിൽ സമഗ്രാന്വേഷണം വേണമെന്നാണ് കർമസമിതിയുടെ ആവശ്യം.

Scroll to Top