
റിനീഷ് തിരുവളളൂർ എഴുതി ഇൻസൈറ്റ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘മമ്മൂട്ടിസം’ The Evolution Of An Actor’എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു.
അഭിനയപരിണാമത്തിൻ്റെ പടവുകൾ ഓരോന്നും പിന്നിട്ട് നടനലോകത്ത് സ്വന്തമായൊരു ഭാവനാഭൂപടം വരച്ചിട്ട മഹാനടനാണ് മമ്മൂട്ടി. അരനൂറ്റാണ്ട് കാലത്തിനിടയിൽ മനുഷ്യാവസ്ഥയുടെ എല്ലാ തലങ്ങളിലേക്കും വേരോടിപ്പടർന്ന നടൻ്റെ അഭിനയ പരിണാമത്തെക്കുറിച്ചുള്ളതാണ് പുസ്തകം.
കഥാപാത്രത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും ചിന്തിക്കുകയും ഉൾക്കാഴ്ചയോടെ തിരക്കഥയെ സമീപിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ സിനിമകൾ എല്ലാതന്നെ അഭിനേതാക്കൾക്കും പ്രചോദാത്മകമായ പാഠപുസ്തകമാണ്. ഈ പുസ്തകത്തിൽ യുവ എഴുത്തുകാരൻ വിനീഷ് തിരുവള്ളൂർ മമ്മൂട്ടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണ്.



