
ഓപ്പറേഷന് സിന്ദൂറിൽ ഇസ്രയേല്‍ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചതിനെ പരാമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേൽ നിർമിതമായ ബരാക്-8 മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചതായും അവ കൃത്യവും മികച്ചതുമായ പ്രകടനം കാഴ്ചവെച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങള്‍ വികസിപ്പിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി പരീക്ഷിച്ച് ഉറപ്പുവരുത്താറുണ്ട്. അവ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ആയിരുന്നു ഓപ്പറേഷന് സിന്ദൂര്‍ എന്നപേരിലുള്ള തിരിച്ചടി. തദ്ദേശനിര്‍മിത ആയുധങ്ങളെ കൂടാതെ ബാരാക് മിസൈലുകളും ഹാര്‍പി ഡ്രോണുകളും ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യന്‍സൈന്യം പ്രയോജനപ്പെടുത്തിയിരുന്നു. ഇസ്രേയല്‍ നിര്‍മിത ആയുധങ്ങളെ കൂടാതെ റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ ഇന്റര്‍സെപ്റ്ററുകളും സൈന്യം ഉപയോഗിച്ചിരുന്നു.



