ഉപകരണം കാണാനില്ലെന്ന് വിദഗ്ധ സമിതിയോടു പറഞ്ഞിട്ടില്ല ഡോ. ഹാരിസ്

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മോസിലോസ്‌കോപ് കാണാനില്ലെന്ന് താന്‍ വിദഗ്ധ സമിതിയോടു പറഞ്ഞിട്ടില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. ഒപിയില്‍ രോഗികളെ കാണുന്നതിനിടെ എത്തിയ വിദഗ്ധ സമിതി അംഗങ്ങള്‍ സംഭാഷണത്തിനിടെ ഉപകരണങ്ങള്‍ കാണാതായതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പരിശോധിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

വിദഗ്ധസമിതിയില്‍ ഉള്ളവരെല്ലാം സുഹൃത്തുക്കളും സഹപ്രവര്‍ത്തകര്‍ ആയിരുന്നവരുമാണ്. ഉപകരണത്തിന്റെ ഏതോ ഒരു ഭാഗം കാണാതായെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. ഈ ഉപകരണഭാഗങ്ങള്‍ പലപ്പോഴും എടുത്തു മാറ്റാറുള്ളതാണ്. ജോലിത്തിരക്ക് ഉള്ളതിനാൽ 24 മണിക്കൂറും ഇതു നോക്കി ഇരിക്കാന്‍ കഴിയില്ല. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് പോരുന്ന സമയം വരെ രോഗികള്‍ക്കൊപ്പമാണ് ചെലവഴിക്കുന്നത്. ഉപകരണങ്ങളുടെ സ്‌റ്റോക്ക് നോക്കാന്‍ ബയോ മെഡിക്കല്‍ വിഭാഗവും മറ്റും അവിടെ ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

Scroll to Top