‘ഇനി ചോരി ചോരി ചുപ്‌കേ ചുപ്‌കേ ഇല്ല’; വോട്ട് കൊള്ളയില്‍ പുതിയ വീഡിയോയുമായി കോണ്‍ഗ്രസ്., കവര്‍ന്നെടുക്കുന്നത് അവകാശങ്ങളെന്ന് രാഹുല്‍ഗാന്ധി.

ന്യൂഡല്‍ഹി : വോട്ട് കൊള്ള വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രചാരണം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. പ്രചാരണത്തിന്റെ വീഡിയോ തയ്യാറാക്കിയ കോണ്‍ഗ്രസ് അത് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്ക് വയ്ക്കുകയും ചെയ്തു. മോഷണം നടത്തിയിട്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്നും ജനം ഉണര്‍ന്നതായും രാഹുല്‍ഗാന്ധി പറഞ്ഞു. വോട്ട് മോഷ്ടിക്കുക എന്നാല്‍ അവകാശങ്ങള്‍ കവര്‍ച്ച ചെയ്യുകയാണെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും പോരാടണമെന്നും രാഹുല്‍ വ്യക്തമാക്കി.

ഒരാള്‍ തന്റെ വോട്ട് മോഷ്ടിക്കപ്പെട്ടതായി കാട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുന്നതാണ് പുതിയ വീഡിയോയുടെ ഉള്ളടക്കം. ലാപതാ വോട്ട് എന്ന് തലക്കെട്ട് കൊടുത്ത വീഡിയോയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന വോട്ടര്‍, ലക്ഷക്കണക്കിന് വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടതായും തന്റെ വോട്ടും അതിലുണ്ടെന്നും പറയുന്നു. ഒടുവില്‍ തങ്ങളുടെ വോട്ടും അതിലുണ്ടോ എന്ന് പൊലീസിന് പോലും സംശയം ജനിപ്പിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Scroll to Top