കോഴിക്കോട് അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികള്‍ പുഴയില്‍ വീണു; മകനെ രക്ഷപ്പെടുത്തി., മകള്‍ക്കായി തിരച്ചില്‍.

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ രണ്ടു കുട്ടികള്‍ കാല്‍വഴുതി പുഴയില്‍ വീണു. ഒരാളെ കാണാതായി. പത്തു വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാണാതായത്. കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ അമ്മയോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് സംഭവം. കളിച്ചുകൊണ്ടിരിക്കവേ കുട്ടികള്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. പുഴയുടെ മറുവശത്തു തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നതു കണ്ടതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു. തുടര്‍ന്നു മുക്കത്ത് നിന്നു ഫയര്‍ഫോഴ്‌സ് എത്തി ഒഴുക്കില്‍പ്പെട്ട 12 വയസ്സുകാരനെ രക്ഷപ്പെടുത്തി. കാണാതായ പത്തുവയസ്സുകാരിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പുഴയില്‍ നല്ല ഒഴുക്കുമുണ്ട്. കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും.

Scroll to Top