
കാസര്‍ഗോഡ്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് പതിനേഴുകാരിയായ മകള്‍ക്കു നേരെ ആസിഡ് ഒഴിച്ച് പിതാവ്. കരിക്ക സ്വദേശിയായ മനോജാണ് മകള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. 17 വയസ്സുള്ള സ്വന്തം മകള്‍ക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കരിക്ക് സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. കര്‍ണാടക സ്വദേശിയായ മനോജിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.



