
ദോഹ: ഖത്തറിനു നേര്‍ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇസ്രായേലിന്റെ ആക്രമണത്തെ ഭീരുത്വം നിറഞ്ഞ ആക്രമണമെന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. ദോഹയിലുള്ള ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇസ്രായേലിനെ ഭീരുവെന്നും ഭീരുത്വം നിറഞ്ഞ ആക്രമണമെന്നും വിശേഷിപ്പിച്ച ഖത്തര്‍, സകല അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തുന്നതാണ് ആക്രമണമെന്നും വ്യക്തമാക്കി. ആക്രമണത്തില്‍ ഖത്തര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ഹമാസിന്റെ മധ്യസ്ഥരുടെ നേര്‍ക്കാണ് അക്രമം ഉണ്ടായതെന്ന് ഹമാസ് പ്രതികരിച്ചു.



