
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 30ന് ചൊവ്വാഴ്ച കൂടി സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നുദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും അവധിയായിരിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഫ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലും സംസ്ഥാനത്ത് പൊതു അവധിയാണ്. അതിനു പുറമെയാണ് 30നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് നിയമസഭ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.



