
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് മാര്‍ച്ച് 5ന് ആരംഭിച്ച് 30 ന് അവസാനിക്കും. പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് ആറിന് തുടങ്ങി 28നാണ് അവസാനിക്കുക. പ്ലസ് വണ്‍ പൊതുപരീക്ഷകളും ഇതോടൊപ്പം നടക്കും. മാര്‍ച്ച് 5 മുതല്‍ 27 വരെയാണ് പ്ലസ് വണ്‍ പരീക്ഷ. 4.25 ലക്ഷം കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്., ഫെബ്രുവരി 16-20 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളും നടത്തും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
രാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്കായി ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ ഐടി പരീക്ഷ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ 7 മുതല്‍ 25 വരെ. മേയ് 8ന് ഫലപ്രഖ്യാപനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 8ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു.



