
പത്തനംതിട്ട: അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ അധികാരക്കസേരയില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തതോടെ സ്വതന്ത്രന് പഞ്ചായത്ത് ഭരിക്കും. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയില്‍ സ്വതന്ത്രനായ സുരേഷ് കുഴിവേലില്‍ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് അംഗങ്ങളുള്ള ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. യുഡിഎഫിന് അഞ്ചും എല്‍ഡിഎഫിന് രണ്ടും സീറ്റുകളും മൂന്ന് സ്വതന്ത്രരുമായിരുന്നു. ഒറ്റക്കക്ഷിയായ ബിജെപി ഭരണം പിടിക്കുമെന്ന് വന്നതോടെ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുകയായിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ സുരേഷ് കുഴിവേലിലിനെ എല്‍ഡിഎഫും യുഡിഎഫും പൊതുസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയില്‍ സുരേഷ് കുഴിവേലില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, തിരുവല്ലയിലെ കുറ്റൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെ ബിജെപി ഭരണം പിടിച്ചു.



