ആയിഷ റഷയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ബഷീറുദ്ദീനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി., മരണത്തിനുത്തരവാദി നിങ്ങളെന്ന ആയിഷയുടെ സന്ദേശം പൊലീസിന് ലഭിച്ചു.

കോഴിക്കോട്: ബി-ഫാം വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച ആയിഷ റഷയും ബഷീറുദ്ദീനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. മരിച്ച ആയിഷ റഷയും പ്രതിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. വാട്സാപ്പ് ചാറ്റുകളില്‍നിന്നാണ് ഈ തെളിവുകള്‍ അന്വേഷണസംഘത്തിന് കിട്ടിയത്. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ബഷീറുദ്ധീനെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് അത്തോളി സ്വദേശിനിയായ ആയിഷ റഷ എന്ന 21കാരിയെ എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തന്റെ മരണത്തിനുത്തരവാദി ബഷീറുദ്ദീനാണെന്ന തരത്തില്‍ ആയിഷ റഷ അയച്ച വാട്‌സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്റെ മരണത്തിനുത്തരവാദി നിങ്ങളാണെന്ന് ബഷീറുദ്ദീന് ആയിഷ മെസേജ് അയച്ചിരുന്നു. ഈ ചാറ്റും പൊലീസ് തെളിവായി ശേഖരിച്ചു. എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകര്‍ക്കാന്‍ നോക്കിയെന്നും പെണ്‍കുട്ടി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലുണ്ട്. പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മൊഴി നല്‍കി. വീട്ടുപകരണങ്ങള്‍ കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിച്ചെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നല്‍കിയിരുന്നു. ഈ മൊഴികളും കണക്കിലെടുത്താണ് അറസ്റ്റ്.

അത്തോളി സ്വദേശിനി ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് ബഷീറുദ്ദീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. എന്നാല്‍, ഇക്കാര്യം ആയിഷയുടെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. താന്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ ആയിഷ റഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

കോഴിക്കോട്ട് ജിംനേഷ്യത്തില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ ഓണാവധിക്കായാണ് നാലുദിവസം മുന്‍പ് നാട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ പോയിരുന്നില്ല. ആണ്‍സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തെ വീട്ടിലായിരുന്നു താമസം.

Scroll to Top