
കോഴിക്കോട്: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ പ്രതീക്ഷയുടെ കുറിപ്പുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് ജി വാര്യര്‍. ‘നമ്മള്‍ ഒരുപക്ഷേ പോരാട്ടത്തില്‍ തോറ്റിരിക്കാം, എന്നാല്‍ യുദ്ധത്തിലല്ല’, എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍, ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ മഹാസഖ്യം ദയനീയ പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഒടുവിലെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് ആറു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം 35 സീറ്റുകളിലും. എന്‍ഡിഎ സഖ്യം 202 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.



