
ചെന്നൈ: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ചെന്നൈയിലെ താംബരം വ്യോമതാവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വിമാനം താഴേക്കു പതിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തേക്ക് ചാടിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
പൈലറ്റ് സുരക്ഷിതനാണെന്നും മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.
ഈ വര്‍ഷം ജൂലൈയില്‍, രാജസ്ഥാനില്‍ ഇരട്ട സീറ്റര്‍ ജെറ്റിനുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചിരുന്നു. മാര്‍ച്ചില്‍, ഹരിയാനയിലെ അംബാലയ്ക്ക് സമീപം ജാഗ്വാര്‍ യുദ്ധവിമാനം സിസ്റ്റം തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീണിരുന്നു. ഒരു മാസത്തിനുശേഷം, ജാംനഗറിനടുത്ത് പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് ഒരു പൈലറ്റ് മരിച്ചിരുന്നു.



