ബംഗളൂരുവിനെ നടുക്കി നടുറോഡില്‍ വിദ്യാര്‍ത്ഥനിയെ അതിക്രൂരമായി കൊലപ്പെടുത്തി; കണ്ണില്‍ മുളക് പൊടി വിതറി കത്തിയെടുത്ത് കുത്തി; കൊലയ്ക്കു കാരണം പ്രണയനൈരാശ്യം.

|REPRESENTATIONAL IMAGE|

ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയില്‍ ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തി. ബംഗളൂരു മന്ത്രി മാളിനു പിന്നിലായി റെയില്‍വേ ട്രാക്കിനു സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. ബിഫാം വിദ്യാര്‍ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. കത്തി പലതവണ കഴുത്തില്‍ കുത്തിയിറക്കിയ ശേഷം പ്രതി വിഗ്‌നേഷ് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണു പരീക്ഷയ്ക്കായി യാമിനി പ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ വിഗ്‌നേഷ്, യാമിനിയെ ബൈക്കില്‍ പിന്തുടര്‍ന്നു. പിന്നാലെ, പ്രണയം നിരസിച്ചതിന്റെ പകയില്‍ വിഗ്‌നേഷ് കയ്യില്‍ കരുതിയ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

ആക്രമിക്കുന്നതിനുമുമ്പ് പ്രതി, യാമിനിയുടെ കണ്ണുകളില്‍ മുളകുപൊടി വിതറിയതായി സംശയിക്കുന്നുണ്ട്. യാമിനിയുടെ കഴുത്തില്‍ നിന്നും മുഖത്ത് നിന്നും ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനാല്‍ ഉടന്‍ തന്നെ മരിച്ചു. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സാക്ഷി മൊഴികള്‍ എടുക്കുകയുമാണെന്നും പൊലീസ് അറിയിച്ചു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

 

Scroll to Top