
ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ വടക്കു കിഴക്കന്‍ തീരമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ടോക്കിയോയില്‍ വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
7.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയില്‍ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. 3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.



