
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് ആളെ എത്തിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവ്. ഓരോ ജില്ലകള്‍ക്കും ബ്ലോക്കുകള്‍ക്കും ഇത്രയാളുകളെ പങ്കെടുപ്പിക്കണമെന്ന് ക്വാട്ട നിശ്ചയിച്ച് നല്‍കിയ ഉത്തരവ് പുറത്തായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ക്വാട്ട നിശ്ചയിച്ചുകൊണ്ട് ജോയിന്റ് ഡയറക്ടര്‍ കത്ത് നല്‍കിയത്.
അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനമെന്ന സുപ്രധാന പരിപാടിക്ക് സ്വാഭാവിക പങ്കാളിത്തം ഉറപ്പാക്കുന്നതിനു പകരം, കൃത്രിമമായി ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ബന്ധിത ക്വാട്ട ഏര്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുമായാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കത്ത് അയച്ചത്.
ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് 200 പേരെയും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 100 പേരെയും മുന്‍സിപ്പാലിറ്റികളില്‍ നിന്ന് 300 പേരെയും പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുകൂടാതെ, തിരുവനന്തപുരം നഗരസഭയില്‍ നിന്ന് മാത്രം 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പങ്കെടുപ്പിക്കാന്‍ ക്വാട്ട നിശ്ചയിക്കുന്നത് പതിവാണെങ്കിലും, പൊതുജനങ്ങളെ ക്വാട്ട വച്ച് നിര്‍ബന്ധപൂര്‍
വം എത്തിക്കാന്‍ ശ്രമിക്കുന്നത് പദ്ധതിയുടെ ജനകീയ അടിത്തറ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുകയാണ്.



